മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം,മമ്മൂട്ടിക്കായി അയ്യപ്പനോട് പ്രാർത്ഥിച്ച് മോഹൻലാൽ

അയ്യപ്പ ദർശനത്തിനായി നടൻ മോഹൻലാൽ ശബരിമലയിലെത്തി. മോഹൻലാൽ പ്രധാന വേഷം അവതരിപ്പിക്കുന്ന എമ്പുരാൻ സിനിമയുടെ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് താരത്തിന്റെ ശബരിമല സന്ദർശനം. പമ്പയിലെത്തിയ മോഹൻലാൽ ഗണപതി ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്.
ശബരിമല ദർശനം നടത്തിയ മോഹൻലാൽ നടൻ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തി. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. സൗഹൃദത്തിൻ്റെ ഊഷ്മള നിമിഷങ്ങൾ.ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചു .
മലയാള സിനിമയിലെ എക്കാലത്തെയും വലിയ താര രാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും കഴിഞ്ഞ നാലര പതിറ്റാണ്ടിൽ അധികമായി ഇൻഡസ്ട്രിയെ താങ്ങിനിർത്തുന്ന തൂണുകൾ പോലെയാണ്. രണ്ട് പേരുടെയും ആരാധകർ തമ്മിൽ പണ്ട് മുതൽക്കേ മത്സരം നിലനിന്നിരുന്നു എങ്കിലും ഇവർ എക്കാലത്തും സൗഹൃദത്തിന്റെ മാതൃക തീർത്ത താരങ്ങളാണ്. ആ ബന്ധമാണ് അവർക്കിടയിൽ ഇന്നും പ്രകടമായിട്ടുള്ളതും.
എമ്പുരാൻ സിനിമയുടെ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് താരത്തിന്റെ ശബരിമല സന്ദർശനം എന്നതുകൊണ്ട് തന്നെ പ്രേക്ഷകരും ഏറെ ആകാംക്ഷയിലാണ്. നടൻ പടിപൂജ അടക്കമുള്ള ചടങ്ങുകളിൽ പങ്കെടുക്കും. നാളെ പുലർച്ചെ നട തുറന്ന ശേഷമാകും മലയിറങ്ങുക. ഗണപതി കോവിലില്‍നിന്ന് കെട്ട് നിറച്ച് മലകയറിയ മോഹന്‍ലാല്‍ തന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.സന്ധ്യയോടെ അയ്യപ്പദര്‍ശനം നടത്തി ബുധനാഴ്ച രാവിലെ നെയ്യഭിഷേകം നടത്തിയാവും മലയിറങ്ങുക.
മോഹന്‍ലാല്‍ പമ്പയിലെത്തിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. സിനിമപ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്റെ റിലീസിന് ദിവസങ്ങള്‍ മുമ്പാണ് മോഹന്‍ലാല്‍ അയ്യപ്പദര്‍ശനത്തിനായി എത്തുന്നത്.മാര്‍ച്ച് 27-നാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനംചെയ്ത എമ്പുരാന് പ്രദര്‍ശനത്തിനെത്തുന്നത്.
ചിത്രത്തെ സംബന്ധിച്ച് ഒരു വമ്പന്‍ പ്രഖ്യാപനം ചൊവ്വാഴ്ചയുണ്ടാവുമെന്ന് അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. മലയാളത്തില്‍ ഐമാക്സില്‍ പ്രദര്‍ശനത്തിനെത്തുന്ന ആദ്യ ചിത്രമായിരിക്കും എമ്പുരാന് എന്ന അപ്ഡേറ്റാണ് ഇപ്പോള്‍ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം, ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാസ്വാദകരും. മഹേഷ് നാരായണന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ നയന്‍താര, കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.