പ്രശസ്തനായ പാസ്റ്റർക്കെതിരെ ലൈംഗാതിക്രമക്കേസ്,പെട്ടു മോനെ പെട്ടു

മേരാ യേശു യേശു’ വീഡിയോകളിലൂടെ പ്രശസ്തനായ പഞ്ചാബിലെ പാസ്റ്റര്‍ ബജീന്ദര്‍ സിങ്ങിനെതിരെ ലൈംഗാതിക്രമക്കേസ്.
അത്ഭുത രോഗശാന്തി നല്‍കുമെന്ന് സ്വയം അവകാശപ്പെടുന്ന ഇയാള്‍ ലോകമെമ്ബാടുമുള്ള 260 പള്ളികളുടെ അധ്യക്ഷനാണെന്നാണ് പറയുന്നത്. എന്നാല്‍ പഞ്ചാബ് പൊലീസിനെ സംബന്ധിച്ചിടത്തോളം, അയാള്‍ നിലവില്‍ ലൈംഗിക പീഡനക്കേസിലെ പ്രതി മാത്രമാണ്. എന്നാൽ ഇതുവരെ കീഴടങ്ങാത്ത ഇയാള്‍ പറയുന്നത് തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് .
കഴിഞ്ഞ ഫെബ്രുവരി 28നാണ് 42കാരനായ സിങ്ങിനെതിരെ കപൂർത്തല സിറ്റി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. 22കാരിയുടെ പരാതിയിലാണ് കേസെടുത്തത്. ജലന്ധറിലെ താജ്പൂർ ഗ്രാമത്തില്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചർച്ച് ഓഫ് ഗ്ലോറി ആൻഡ് വിസ്ഡത്തിന്റെ തലവനായ സിംഗിനെതിരെ ലൈംഗിക പീഡനം, പിന്തുടരല്, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 16-17 വയസുള്ളപ്പോഴാണ് താൻ ആദ്യമായി അദ്ദേഹത്തിന്റെ പള്ളിയില്‍ പോകാൻ തുടങ്ങിയതെന്നും വർഷങ്ങളായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.യുവതിയുടെ മൊബൈല്‍ നമ്ബര്‍ വാങ്ങി പാസ്റ്റര്‍ മെസേജുകള്‍ അയക്കുക പതിവായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് മാതാപിതാക്കളോട് പറയാൻ യുവതിക്ക് ഭയമായിരുന്നു.
2022 മുതലാണ് ഇയാള്‍ യുവതിയെ പീഡനത്തിന് ഇരയാക്കാൻ തുടങ്ങിയത്. ഞായറാഴ്ചകളില്‍ യുവതിയെ പള്ളിയിലെ ക്യാബിനില്‍ ഒറ്റയ്ക്ക് വിളിച്ചുവരുത്തി കെട്ടിപ്പിടിക്കുകയും സ്പർശിക്കുകയും ചെയ്തതായി പരാതിക്കാരി പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
ഹരിയാനയിലെ യമുനനഗറിലെ ഒരു ഹിന്ദു ജാട്ട് കുടുംബത്തിലാണ് സിങ് ജനിച്ചത്.ഏകദേശം 15 വർഷം മുമ്ബ് നടന്ന ഒരു കൊലപാതക കേസില്‍ ജയിലിലായിരിക്കെ അദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചു. 2012-ല്‍ മോചിതനായ ശേഷം, അദ്ദേഹം താജ്പൂർ പള്ളി സ്ഥാപിക്കുന്നതിനുമുമ്ബ് മൊഹാലിയില്‍ പ്രസംഗങ്ങള്‍ നടത്തി സുവിശേഷ പ്രസംഗകനായി.
താജ്പൂർ ചർച്ചിന് ഇപ്പോള്‍ പഞ്ചാബില്‍ 23 ശാഖകളുണ്ടെന്നും കാനഡ, യുകെ, ദുബൈ എന്നീ സ്ഥലങ്ങളിലുള്‍പ്പെടെ ഇന്ത്യയ്ക്ക് പുറത്ത് നിരവധി ശാഖകളുണ്ടെന്നും അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവാചകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ബിജേന്ദര്‍ സിങ്ങിനെ പാപ്പ എന്നാണ് അനുയായികള്‍ വിളിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന് വലിയൊരു ആരാധകവൃന്ദമുണ്ട്, അദ്ദേഹത്തിന്റെ വീഡിയോകള്‍ യൂട്യൂബ് ഷോർട്ട്സിലും ഇൻസ്റ്റാഗ്രാം റീലുകളിലും വ്യാപകമാണ്. അദ്ദേഹത്തിന്റെ പ്രാര്‍ഥനായോഗങ്ങളില്‍ പലപ്പോഴും വേദിയില്‍ അത്ഭുതങ്ങള്‍ കാണിക്കുന്നുണ്ടെന്നാണ് ഭക്തര്‍ അവകാശപ്പെടുന്നത്. 3.74 ദശലക്ഷം സബ്സ്ക്രൈബർമാരുള്ള യുട്യൂബ് ചാനലും ഇയാള്‍ക്കുണ്ട്.
‘മേരാ യേശു യേശു’ എന്ന ഗാനം ആലപിക്കുന്ന ഇദ്ദേഹത്തിന്റെ നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എച്ച്ഐവി പോലുള്ള മാരകരോഗങ്ങള്‍ സുഖപ്പെടുത്തിയതായി സിങ് അവകാശപ്പെടുന്നു. കൂടാതെ ഊമയായവര്‍ സംസാരിച്ചതായും പറയുന്നു. സിനിമാതാരങ്ങളുമായി അടുത്ത ബന്ധമുള്ള സിങ്ങിന്റെ പ്രാര്‍ഥനാ യോഗങ്ങളില്‍ പങ്കെടുത്തത് ഭാഗ്യമായി കരുതുന്നതായി ജയപ്രദ, അർബാസ് ഖാൻ, തുഷാർ കപൂർ, ചങ്കി പാണ്ഡെ, ആദിത്യ പഞ്ചോളി തുടങ്ങിയവര്‍ പറയുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം നിരവധി കേസുകളില്‍ പ്രതി കൂടിയാണ് സിങ്. 2018ല്‍ ബലാത്സംഗക്കേസില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ലണ്ടനിലേക്ക് പറക്കുന്നതിനിടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു. മൊഹാലി കോടതിയുടെ പരിഗണനയിലാണ് കേസ്.
അടുത്തിടെ അദ്ദേഹത്തിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2021ല്‍ ഒരു ആണ്‍കുട്ടിയെ അന്ധവിശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിച്ചുവെന്ന് ആരോപിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ സിങ്ങിനെതിരെ രംഗത്തെത്തിയിരുന്നു. 2022-ല്‍, കാൻസർ ബാധിച്ച് മകളെ ചികിത്സിക്കാൻ സിങ് പണം വാങ്ങിയതായി ഡല്‍ഹിയിലെ ഒരു കുടുംബം ആരോപിച്ചിരുന്നു. പിന്നീട് ഈ കുട്ടി മരിച്ചിരുന്നു.
2023-ല്‍ ആദായനികുതി വകുപ്പ് സിങ്ങിന്റെ പള്ളിയില്‍ റെയ്ഡ് നടത്തി നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. സംഭാവനകളില്‍ നിന്നും എണ്ണകള്‍, സോപ്പുകള്‍ തുടങ്ങിയ ഉല്പന്നങ്ങള് വില്‍ക്കുന്നതിലൂടെയുമാണ് പള്ളിക്ക് വരുമാനം ലഭിക്കുന്നതെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ പറയുന്നു. ഞായറാഴ്ചകളിലും വ്യാഴാഴ്ചകളിലുമാണ് പള്ളിയില്‍ പ്രാര്‍ഥനായോഗങ്ങള്‍ നടക്കാറുള്ളത്. രോഗശാന്തി തേടി ആയിരങ്ങളാണ് ഇവിടെയെത്തുന്നത്