വോട്ടര് പട്ടിക; മാര്ച്ച് 25 വരെ അപേക്ഷിച്ചവര്ക്ക് വോട്ട് ചെയ്യാം
Posted On March 29, 2024
0
270 Views

വോട്ടർ പട്ടികയില് പേരു ചേർക്കാൻ മാർച്ച് 25 വരെ അപേക്ഷ നല്കിയവർക്ക് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില് വോട്ട് ചെയ്യാം. ഇവരുടെ അപേക്ഷകള് ഏപ്രില് നാല് വരെ നടക്കുന്ന ഉദ്യോഗസ്ഥതല പരിശോധനയില് പരിഗണിക്കും. തുടർന്നു അന്തിമ പട്ടിക തയ്യാറാക്കും.
പുതിയതായി ചേർത്തവരുടെ പേര് നിലവിലെ വോട്ടർ പട്ടികയില് അനുബന്ധമായി ചേർക്കും. ഏപ്രില് നാല് വരെ അപേക്ഷിക്കുന്നവർക്ക് വോട്ടു ചെയ്യാൻ പറ്റുമെന്ന തരത്തിലുള്ള സന്ദേശം തെറ്റാണെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.