ഇൻഡിഗോയ്ക്ക് സംഭവിച്ചത് DGCA ഓപ്പറേഷനൽ ഷെഡ്യൂളിനെ താളം തെറ്റിച്ചതോ
അതോ ജോര്‍ജ്ജ് സോറോസ് തന്ന പണിയോ
ദേശീയ തലത്തിൽ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ സർവീസുകൾ വ്യാപകമായി റദ്ദാക്കുകയും വൈകുകയും ചെയ്തതോടെ രാജ്യത്തെ വ്യോമയാന മേഖലയിൽ വൻ പ്രതിസന്ധി നേരിടുകയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി . കഴിഞ്ഞ ദിവസങ്ങളിൽ നൂറുകണക്കിന് വിമാനങ്ങളാണ് മുടങ്ങിയത്. ഇതോടെ വിമാനത്താവളങ്ങളിൽ കുടുങ്ങിയത് ആയിരക്കണക്കിന് യാത്രക്കാരാണ്.
ഇൻഡിഗോയുടെ ഈ ഗുരുതര പ്രതിസന്ധിക്ക് പ്രധാന കാരണം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അഥവാ DGCA) നടപ്പിലാക്കിയ പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് ചട്ടങ്ങളാണ്. പൈലറ്റുമാരുടെ സുരക്ഷയും വിശ്രമവും ഉറപ്പാക്കാൻ കൊണ്ടുവന്ന ഈ നിയമങ്ങൾ ഇൻഡിഗോയുടെ ഓപ്പറേഷനൽ ഷെഡ്യൂളിനെ താളം തെറ്റിച്ചു. പുതിയ നിയമം അനുസരിച്ച് പൈലറ്റുമാരുടെ പ്രതിവാര വിശ്രമ സമയം 36 മണിക്കൂറിൽ നിന്ന് 48 മണിക്കൂറാക്കി വർദ്ധിപ്പിച്ചു. രാത്രി 12 മണിക്കും രാവിലെ 6 മണിക്കും ഇടയിലുള്ള ലാൻഡിംഗുകളുടെ എണ്ണം കർശനമായി പരിമിതപ്പെടുത്തി. ഈ മാറ്റങ്ങൾക്കനുസരിച്ച് ആവശ്യമായ അധിക പൈലറ്റുമാരെ നിയമിക്കുന്നതിൽ ഇൻഡിഗോ വരുത്തിയ വീഴ്ചയാണ് ഇപ്പോഴത്തെ കൂട്ടക്കുഴപ്പത്തിന് വഴിയൊരുക്കിയത്.
പ്രതിസന്ധി രൂക്ഷമായതോടെ കേന്ദ്ര വ്യോമയാന മന്ത്രാലയം വിഷയത്തിൽ ഇടപെട്ടു. യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണ്ണമായും തിരികെ നൽകാനും , വിമാനം വൈകിയതിനെ തുടർന്ന് കുടുങ്ങിയവർക്ക് താമസസൗകര്യവും ഭക്ഷണവും നൽകാനും കമ്പനിക്ക് നിർദ്ദേശം നൽകി.
പ്രതിസന്ധി രൂക്ഷമായതോടെ ഡിജിസിഎ പുതിയ ചട്ടങ്ങളിൽ ഇൻഡിഗോയ്ക്ക് താൽക്കാലിക ഇളവ് അനുവദിച്ചിട്ടുണ്ട്. ഈ ഇളവ് ഉപയോഗിച്ച് സർവീസുകൾ എത്രയും പെട്ടെന്ന് സാധാരണ നിലയിലേക്ക് കൊണ്ടുവരാനാണ് കമ്പനി ശ്രമിക്കുന്നത്.
തുടർന്ന് ഇൻഡിഗോ പൂർണ്ണമായി ഷട്ട് ഡൗൺ ചെയ്യുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഉണ്ടായി . അത്തരമൊരു വാർത്ത വാസ്തവ വിരുദ്ധമാണെങ്കിലും എങ്കിലും, കമ്പനി നിലവിൽ നേരിടുന്നത് കടുത്ത ഓപ്പറേഷനൽ വെല്ലുവിളിയാണ്. സുരക്ഷാ ചട്ടങ്ങൾ പാലിക്കാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന സർക്കാർ നിലപാട് ശക്തമായതോടെ, ഇൻഡിഗോയ്ക്ക് ഭാവിയിൽ കൂടുതൽ പൈലറ്റുമാരെ ഉൾപ്പെടുത്തി ഷെഡ്യൂൾ പരിഷ്കരിക്കേണ്ടി വരും.
ഇതിനൊക്കെ അപ്പുറം പ്രചരിക്കുന്ന മറ്റൊരു വാർത്ത ഇന്ത്യയിലെ മോദി ഭരണം ഏത് വിധേനെയും അട്ടിമറിക്കുമെന്ന് ആണയിട്ട അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസ് ഉള്‍പ്പെട്ട അമേരിക്കയുടെ ഡീപ് സ്റ്റേറ്റ് ശക്തികള്‍ കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതിയാണ് ഈ പ്രതിസന്ധി എന്ന വാദമാണ് .
രണ്ട് കാര്യങ്ങളാണ് പ്രധാനമായും സംശയിക്കപ്പെടുന്നത്. പുടിന്റെ ഇന്ത്യാ സന്ദര്‍ശനം അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് വലിയ ക്ഷീണമാണ് ഉണ്ടാക്കുക. അതുകൊണ്ട് തന്നെ ഈ യാത്ര അലങ്കോലമാക്കാന്‍ പല ശ്രമങ്ങളും നടന്നിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
ഒന്ന് പുടിന് ഇന്ത്യയില്‍ എത്തുന്നതിന്റെ തലേനാള്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ട ലേഖനമാണ്. ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന ലേഖനത്തില്‍ ലോകത്തിന് വേണ്ടത് സമാധാനമാണെന്നും റഷ്യ-ഉക്രൈന് യുദ്ധത്തില്‍ സമാധാനത്തിന് തടസ്സം നില്‍ക്കുന്നത് പുടിനാണെന്നും കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഈ ലേഖനം എഴുതിയത് . ഇന്ത്യയില്‍ ജോലി ചെയ്യുന്ന മൂന്ന് വിദേശ നയതന്ത്ര ഉദ്യോഗസ്ഥരാണ്. ഇത് അസാധാരണമായ സംഭവമാണ്. ജര്‍മ്മനിയുടെ അംബാസഡര്‍ ഫിലിപ് അക്ര്‍മാന്‍, ഫ്രഞ്ച് അംബാസഡര്‍ തിയറിമാതു, യുകെ അംബാസഡര്‍,ലിന്‍ഡി കമാറോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ലേഖനം എഴുതിയത്. ഈ ലേഖനത്തിലൂടെ അവര്‍ പുടിനെ അപമാനിക്കുകയായിരുന്നു.
രണ്ടാമത്തേത് ഇതിലും ഗുരുതരമായ സംഭവമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്ബനിയായ ഇന്‍ഡിഗോയുടെ നൂറുകണക്കിന് വിമാനങ്ങള്‍ പുടിന് ഇന്ത്യാസന്ദര്‍ശനം നടത്തിയ നാളുകളില്‍ പറന്നില്ല. ഇതോടെ ഇന്ത്യയിലെ പ്രധാന എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയ നൂറുകണക്കിന് യാത്രക്കാര്‍ ദുരിതത്തിലായി. വിമാനസര്‍വ്വീസ് ആതതുകൊണ്ട് ഈ വാര്‍ത്ത ലോകമെങ്ങും പരന്നു. ഇന്ത്യയിൽ ടൂറിസം ആരംഭിക്കുന്ന ഈ കാലയളവിൽ ഇത്തരമൊരു സംഭവം പ്രചരിക്കപ്പെടുമ്പോൾ അത് ടുറിസം മേഖലയെ പ്രതികൂലമായി ബാധിക്കുകയും വരുമാനത്തിൽ വാൻ ഇടിവ് നേരിടുകയും ചെയ്യും
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പൈലറ്റുമാര്‍ക്ക് കൂടുതല്‍ വിശ്രമം അനുവദിക്കാനുള്ള കരാര്‍ കേന്ദ്രസര്‍ക്കാര്‍ വിമാനക്കമ്ബനികളുമായി നവമ്ബര്‍ ഒന്നിന് ഒപ്പുവെച്ചതാണ്. പക്ഷെ ഈ കരാര്‍ നടപ്പാക്കാന്‍ സമ്മതം മൂളി എത്രയോ നാളുകള്‍ക്ക് ശേഷം ഇന്‍ഡിഗോ മാനേജ് മെന്റ് ഈ കരാര്‍ നടപ്പാക്കേണ്ട എന്ന തീരുമാനത്തിന്റെ ഭാഗമായി വിമാനങ്ങള്‍ പറത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. നേരത്തെ പൈലറ്റുമാര്‍ വരാത്തതിനാല്‍ വിമാനസര്‍വ്വീസ് മുടങ്ങി എന്ന നിഷ്കളങ്കമായ വാര്‍ത്തയാണ് പ്രചരിച്ചിരുന്നത്. പിന്നീടാണ് സത്യാവസ്ഥ വെളിപ്പെടുന്നത്. പുടിന് ഇന്ത്യ സന്ദര്‍ശിക്കുന്ന നാളുകളിലാണ് ഇന്‍ഡിഗോ വിമാനക്കമ്ബനി വിമാനങ്ങള്‍ പറത്താതെ കുഴപ്പങ്ങള്‍ ഉണ്ടാക്കിയത്. ഇതാണ് ആസൂത്രണ ഗൂഢാലചനയാണോ എന്ന സംശയം ബലപ്പെടുത്തിയത്.
ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് പറക്കാന്‍ കഴിഞ്ഞില്ല. ഇത് ജോര്‍ജ്ജ് സോറോസിന്റെയും മറ്റ് അമേരിക്കന്‍ എന്‍ജിഒകളുടെയും ഇന്ത്യയിലെ എന്‍ജിഒ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. യാത്രക്കാര്‍ അനുഭവിച്ച യാത്രദുരിതങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടെ ലക്ഷക്കണക്കിന് പോസ്റ്റുകള്‍ പങ്കുവെയ്ക്കപ്പെട്ടത് ഇന്ത്യയ്ക്ക് നാണക്കേടായി. ആഗോളതലത്തില്‍ ഇന്ത്യയുടെ വ്യോമയാനരംഗത്ത് കുത്തഴിഞ്ഞ സ്ഥിതിയാണ് എന്ന് പ്രചരിപ്പിക്കപ്പെട്ടു.












