ഹൂതികളുടെ ആക്രമണം; സൗദിയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ
സൗദി അറേബ്യയില്‍ ഹൂതി ആക്രമണങ്ങൾ നടക്കുന്ന പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ് ഇന്‍ഡിഗോ. സൗദിയിലെ റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ 17 വരെ റദ്ദാക്കിയതായി ഇന്‍ഡിഗോ അറിയിച്ചു.വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നല്കിയ വിവരങ്ങള്‍ ഉപയോഗിച്ച് കൃത്യമായ വിവരങ്ങള്‍ യാത്രക്കാരെ അറിയിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
യാത്രക്കാരെ സഹായിക്കാന്‍ തങ്ങളുടെ സപ്പോര്‍ട്ട് ടീം രംഗത്തുണ്ട്. നിങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. സുരക്ഷിതമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികൃതരുമായി നിരന്തരം സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്‍ഡിഗോ അറിയിച്ചു.
ഇന്ന് കമ്പനി പുറത്തിറക്കിയ അറിയിപ്പില്‍, യാത്ര മുടങ്ങിയവര്‍ക്ക് മുഴുവന്‍ തുകയും തിരികെ ലഭിക്കുന്നതിനുള്ള സൗകര്യം ഉപയോഗിക്കാമെന്നും ഈ തുക ഏഴ് ദിവസത്തിനുള്ളില്‍ പണം നല്കിയ അതേ അക്കൗണ്ടിലേക്ക് തിരികെ ക്രെഡിറ്റ് ചെയ്യപ്പെടുമെന്നും എയര്‍ലൈന്‍ വ്യക്തമാക്കിയിട്ടുണ്ട്.












