വൈദ്യുതി പോസ്റ്റ് തലയില്‍ വീണ് ബൈക്ക് യാത്രക്കാരന് മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി അര്ജുന് (22) ആണ് മരിച്ചത്. നടുവട്ടത്ത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവമുണ്ടായത്. കെഎസ്ഇബി ജീവനക്കാര്‍ ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെയാണ് അപകടം. ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന് യാത്രചെയ്യുകയായിരുന്നു അര്ജുന്. അപകടമുണ്ടായ ഉടനെ അര്‍ജുനെ താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് […]












