ചലച്ചിത്രതാരം അംബിക റാവു അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇവര്‍ ഏറെക്കാലമായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. 20 വര്‍ഷത്തോളമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അംബികാ റാവു നിരവധി ചിത്രങ്ങളില്‍ പ്രമുഖ സംവിധായകര്‍ക്കൊപ്പം സഹസംവിധായികയായിരുന്നു. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ അമ്മ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത […]