പ്രായപൂര്ത്തിയാകാത്ത സഹോദരിമാര് തൂങ്ങിമരിച്ച നിലയില്. ഉത്തര്പ്രദേശിലെ ദളിത് വിഭാഗത്തില്പ്പെട്ട പതിനഞ്ചും പതിനേഴും വയസ്സുള്ള പെണ്കുട്ടികളെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. യുപിയിലെ ലഖിംപൂര്ഖേരിയിലാണ് സംഭവം നടന്നത്. പെണ്കുട്ടികളെ ബലാത്സംഗം ചെയ്ത കൊന്നശേഷം കെട്ടിത്തൂക്കിയതാണെന്നാണ് കുടുംബവും നാട്ടുകാരും ആരോപിക്കുന്നത്. ഗ്രാമത്തിന് പുറത്തുള്ള കരിമ്പിന് തോട്ടത്തിലെ മരത്തിലാണ് പെൺകുട്ടികളുടെ മൃതദേഹങ്ങള് കണ്ടെത്തിയത്. അയല്ഗ്രാമത്തിലെ മൂന്നു യുവാക്കള് ചേര്ന്ന് തട്ടിക്കൊണ്ടുപോയതാണെന്നും പീഡിപ്പിച്ച് […]












