കനത്ത മഴയില്‍ ബെംഗളൂരു നഗരം വെള്ളക്കെട്ടിലായി. നഗരത്തിന്റെ തെക്ക്, കിഴക്ക് മധ്യ ഭാഗങ്ങളിലും ബെല്ലന്‍ഡൂരിലെ ഐടി സോണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നിരവധി വാഹനങ്ങളിലും വീടുകളിലും വെള്ളം കയറി. ബുധനാഴ്ച്ച രാത്രി ഏഴരയോടെയായിരുന്നു ബെംഗളൂരു നഗരത്തില്‍ മഴ പെയ്തത്. രാത്രി ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയവരില്‍ പലരും മെട്രോ സ്റ്റേഷനുകളും മറ്റും കുടുങ്ങി. ശക്തമായ മഴയില്‍ […]