ഇടുക്കി ചെറുതോണി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് സ്പില്‍വേയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. നാളെ രാവിലെ ആറുമണി വരെ ഈ നിലയില്‍ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് അധികൃതരുടെ തീരുമാനം. ഞാറാഴ്ച്ച രാവിലെ ഡാമിന്റെ […]












