കേരളത്തിലെ റോഡുകള്‍ യാത്ര ചെയ്യാനാകാത്ത വിധം തകര്‍ന്നതില്‍ സര്‍ക്കാരിനെ പരിഹസിച്ച് ഹൈക്കോടതി. റോഡിലെ കുഴികള്‍ അടയ്ക്കാന്‍ പേരു മാറ്റി ‘കെ-റോഡ്’ എന്നാക്കണോ എന്നായിരുന്നു സര്‍ക്കാരിനോടു ഹൈക്കോടതി ചോദിച്ചത്. സംസ്ഥാനത്തെ ഭൂരിഭാഗം റോഡുകളും യാത്രാ യോഗ്യമല്ലാത്ത അവസ്ഥയിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊച്ചി കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതി ഇത്തരത്തിലൊരു വിമര്‍ശനം നടത്തിയത്. തകര്‍ന്ന റോഡിലെ കുഴികളില്‍ […]












