സംസ്ഥാനത്ത് ഒരാള്ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. വിദേശത്തു നിന്ന് എത്തിയ കണ്ണൂര് സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങളുമായി യുവാവ് കണ്ണൂര് പരിയാരം മെഡിക്കല് കോളേജ് ആശുപത്രിയില് നിരീക്ഷണത്തിലായിരുന്നു. ജൂണ് മാസം 13നാണ് ദുബായില് നിന്ന് ഇദ്ദേഹം എത്തിയത്. മംഗളൂരു വിമാനത്താവളം വഴിയാണ് യുവാവ് നാട്ടിലെത്തിയത്. രോഗലക്ഷണങ്ങള് കണ്ടതിനെ തുടര്ന്ന് ഉടന് ആശുപത്രിയില് പോവുകയായിരുന്നു. […]












