കെഎസ്ആര്‍ടിസി ജില്ലാ ഓഫീസിലേക്കുള്ള ജീവനക്കാരെ പുനര്‍വിന്യസിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഇനി മുതല്‍ കെഎസ്ആര്‍ടിസിക്ക് 15 ജില്ലാ ഓഫീസുകള്‍ മാത്രമായിരിക്കും ഉണ്ടാവുക. കെഎസ്ആര്‍ടിസി പുനരുദ്ധാരണത്തിന്റെ ഭാഗമായിട്ടാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. പ്രൊഫസര്‍ സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമായി ജില്ലാ ഓഫീസുകളുടെ എണ്ണം കുറച്ചിരുന്നു. ഇതിലേക്കുള്ള ജീവനക്കാരെ പുനര്‍വിന്യസിച്ച ഉത്തരവാണ് ബുധനാഴ്ച്ച പുറത്തുവിട്ടത്. […]












