പാലക്കാട്ടെയും തിരുവനന്തപുരത്തെയും കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജികളിൽ നിലപാടറിയിക്കാൻ സർക്കാർ സാവകാശം തേടി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവർത്തിച്ചു. ക്രിമിനൽ ഗൂഢാലോചന സ്ഥിരീകരിക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളാണ് സ്വപ്ന നടത്തിയത്. […]












