ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരായ പ്രസ്താവന വിവാദമായതോടെ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ കോടതിയില്‍ ഹര്‍ജി. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. ഹര്‍ജി ഫൈലില്‍ സ്വീകരിച്ചു, വെള്ളിയാഴ്ച്ചയാണ് ഹര്‍ജി കോടതി പരിഗണിക്കുക. ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തിയെന്ന് ഹര്ജിക്കാരന് ഹര്‍ജിയില്‍ വ്യക്തമാക്കി. രാജ്യദ്രോഹപരമായ പരാമര്‍ശങ്ങളാണ് പ്രസ്താവനയിലുള്ളത്. ഈ വിഷയത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ […]