ഭരണഘടനയ്ക്കെതിരെ പ്രസ്താവന നടത്തിയ മന്തി സജി ചെറിയാന് രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഭരണഘടനയുടെ ശില്പികളെയാണ് മന്ത്രി അവഹേളിച്ചത്. കോടതികളേയും ഭരണഘടനാ സംവിധാനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്തത്. മന്ത്രി രാജി വെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണം അല്ലെങ്കില്‍ പ്രതിപക്ഷം നിയമസഹായം തേടുമെന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യത്തോടും മതേതരത്വത്തോടും മന്ത്രിക്ക് പുച്ഛമാണ്. […]