ഇന്ത്യൻ ഭരണഘടനക്കെതിരെയുള്ള മന്ത്രി സജി ചെറിയാന്റെ പ്രസംഗം അനുചിതമെന്ന് സിപിഐ വിലയിരുത്തൽ. പ്രസംഗത്തിനിടെ പറഞ്ഞ കാര്യങ്ങൾ ഗുരുതരമാണെന്നും വിഷയം കോടതിയിലെത്തിയാൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും സിപിഐ ആശങ്ക പ്രകടിപ്പിച്ചു. മന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സിപിഐയുടെ പ്രസ്താവന. പാർട്ടി വേദിയിലെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയിരുന്നു. തന്റെ പരാമർശത്തെ ചൊല്ലിയുള്ള വാർത്തകൾ […]












