സംസ്ഥാനത്ത് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വൈറസ് ബാധ സ്ഥിരീകരിച്ച പ്രദേശത്തു നിന്ന് വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചെന്ന് മന്തി അറിയിച്ചു. രോഗബാധ സംബന്ധിച്ച് വിശദമായ അവലോകനം നടത്തിയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായ രണ്ട് സ്കൂള്‍ കുട്ടികള്‍ക്ക് നോറോ വൈറസ് സ്ഥരീകരിച്ചിരുന്നു. […]