ടൂറിസ്റ്റ് വാഹനങ്ങളിലെ ഹൈ പവര് ഓഡിയോ സിസ്റ്റം ഘടിപ്പിക്കുന്നത് നിയമ വിരുദ്ധമെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് തുടര്ച്ചയായുണ്ടാകുന്ന വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഉത്തരവ്. ബൂസ്റ്ററുകളും ആംപ്ലിഫയറുകളും സബ് ബൂഫറുകളുമെല്ലാമുള്ള ഓഡിയോ സിസ്റ്റം വാഹനങ്ങളില് അനുവദീയനമല്ലെന്ന് കോടതി അറിയിച്ചു. ജസ്റ്റിസുമാരായ അനില് കെ നരേന്ദ്രന്, പി ജി അനില്കുമാര് എന്നിവര് അടങ്ങിയ ബെഞ്ചാണ് ഉത്തരവ് […]












