പെരിഞ്ഞനം: പെരിഞ്ഞനത്തെ ഹോട്ടലില്‍നിന്ന് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം 227 ആയി. ഇതില്‍ 49 പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 33 പേർ കുറ്റിലക്കടവ് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചൊവ്വാഴ്ച മാത്രം ചികിത്സ തേടി. ഇതില്‍ ഹോട്ടലിലെ തൊഴിലാളികളായ ഇതര സംസ്ഥാനക്കാരുമുണ്ട്. പാലക്കാട്, എറണാകുളം ജില്ലകളിലുള്ളവർക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. വീട്ടമ്മ മരിച്ച സംഭവം അറിഞ്ഞതോടെയാണ് രോഗലക്ഷണങ്ങള്‍ പ്രകടമായവർ ആശുപത്രികളിലെത്തുന്നത്. […]