പീഡനക്കേസിൽ പ്രതിയായ പി സി ജോര്‍ജിന് ജാമ്യം നല്‍കിയതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് പരാതിക്കാരി. ജോര്‍ജിനെതിരെ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കും. തന്നെ മോശക്കാരിയാക്കി ചിത്രീകരിച്ചാലും പറയാനുള്ളത് പറയുമെന്ന് പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്ന സുരേഷിനെ കുറിച്ച് തെളിവുകളില്ലെങ്കില്‍ താനൊന്നും പറയില്ലെന്ന് പിസി ജോര്‍ജിനോട് തുറന്നുപറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വീണ്ടും ശ്രമം തുടങ്ങിയത്. […]