സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം കത്തിച്ച സംഭവം; അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍
സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം കത്തിച്ച കേസില്‍ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി സർക്കാർ. മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചത്. പെട്രോളൊഴിച്ചാണ് തീകത്തിച്ചത് എന്നതിനപ്പുറം മറ്റ് തെളിവുകളൊന്നും കേസുമായി ബന്ധപ്പെട്ട് ലഭിച്ചിരുന്നില്ല. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടും കേസിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് മറ്റ് ചില കാര്യങ്ങള്‍ […]












