കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരത്തിലേക്ക്. ജൂലൈ മാസത്തിലെ ശമ്പളം ഇതുവരെ വിതരണം ചെയ്യാത്ത പശ്ചാത്തലത്തിലാണ് സമരത്തിനായി ജീവനക്കാര്‍ തയ്യാറെടുക്കുന്നത്. ഈ മാസം 26ന് സംയുക്തമായി സമരം ചെയ്യാനാണ് തൊഴിലാളികള്‍ ആലോചിക്കുന്നത്. സിഐടിയു, ഐഎൻടിയുസി സംഘടനകളാണ് സമരത്തിന് തയ്യാറെടുക്കുന്നത്. ഓണം ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുക, സ്ഥലം മാറ്റം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടനകള്‍ മുന്നോട്ടു വയ്ക്കുന്നു.