അഴിമതിയും സ്വജനപക്ഷപാതവും രാജ്യം നേരിടുന്ന വലിയ വെല്ലുവിളികളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
അഴിമതിയും സ്വജനപക്ഷപാതവുമാണ് ഇന്ന് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെറുപ്പുണ്ടെങ്കിലും അഴിമതിക്കാരോട് സമൂഹം താല്പര്യം കാണിക്കുന്നു. അഴിമതിക്കാരോട് വിട്ടുവീഴ്ച പാടില്ലെന്നും ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പറഞ്ഞു. ഇന്ത്യന് ജനതയുടെ വാക്കിലും പ്രവൃത്തിയിലും എങ്ങനെയൊക്കെയോ സ്ത്രീവിരുദ്ധത കടന്നുകൂടിയിട്ടുണ്ട്. ഇത് പൂര്ണമായി ഇല്ലാതാക്കല് പൗരധര്മമായി കാണണം. സ്ത്രീകളോട് അന്തസ്സായി […]












