5 മില്യൺ കാഴ്ചക്കാരെയും കടന്ന് വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ട്രെയ്ലർ; ചിത്രം ഓഗസ്റ്റ് 28 ന്
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര”യുടെ ട്രെയ്ലർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. റിലീസ് ചെയ്ത് രണ്ട് ദിവസം തികയുന്നതിനു മുമ്പ് തന്നെ 5 മില്യൺ കാഴ്ചക്കാരിൽ കൂടുതലാണ് ട്രെയ്ലർ യൂട്യൂബിൽ നിന്ന് നേടിയത്. വലിയ ചർച്ചയായി മാറിയ ട്രെയ്ലറിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. […]