ഷാജ് കിരണിനെ 30ലേറെ തവണ വിളിച്ചു; വിജിലൻസ് മേധാവിയെ മാറ്റി
സംസ്ഥാനത്തെ വിജിലൻസ് മേധാവി എംആർ അജിത് കുമാറിനെ തൽസ്ഥാനത്ത് നിന്നും മാറ്റി. സ്വപ്നയുടെ സുഹൃത്തായ മുൻ മാധ്യമപ്രവർത്തകൻ ഷാജ് കിരണിനെ 30ലേറെ തവണ വിജിലൻസ് മേധാവി വിളിച്ചതായാണ് റിപ്പോർട്ട്. വിജിലൻസ് ഹെഡ്ക്വാർട്ടേഴ്സ് ഐജിയായ എച്ച് വെങ്കിടേഷ് ഐപിഎസിനായിരിക്കും വിജിലൻസ് ഡയറക്ടറുടെ താൽക്കാലിക ചുമതല. അജിത് കുമാറിന് പകരം നിയമനം നൽകിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദ്ദേശപ്രകാരമാണ് […]