പിടി തോമസിനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന നിന്ദ്യവും ക്രൂരവുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മുഖ്യമന്ത്രിയെ പോലെ ഒരാള്‍ക്ക് ചേരാത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തിയത് എന്നും വിഡി സതീശൻ വിമർശിച്ചു . 2021ല്‍ പി ടി തോമസിനെ വിജയിപ്പിച്ചത് തൃക്കാക്കരക്കാർക്ക് പറ്റിയ അബദ്ധമാണെന്നും അപ്പോള്‍ പിടി മരിച്ചതുകൊണ്ട് ഒരു സൗഭാഗ്യം കൈവന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. […]