രാഹുൽഗാന്ധി എം പിയുടെ കല്പറ്റയിലെ കൈനാട്ടിയിലുള്ള ഓഫീസ് ആക്രമണത്തിൽ ഉൾപ്പെട്ട അവിഷിത്തിനെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസിൽ നിന്ന് പുറത്താക്കി ഉത്തരവിറക്കി. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഈ മാസം പതിനഞ്ച് മുതൽ അവിഷിത്തിനെ ഒഴിവാക്കി എന്നാണ് ഉത്തരവിൽ പറയുന്നത്. അവിഷിത്ത് തിരിച്ചറിയൽ കാർഡ് ഉടനെ തിരിച്ചേൽപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെയാണ് കെ ആർ ആവിഷിത്തിനെ […]