കശ്മീരില്‍ സൈനിക ബസ് നദിയിലേക്ക് മറിഞ്ഞു; ആറ് സൈനികര്‍ മരിച്ചു
ജമ്മുകശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് സൈനികര്‍ മരിച്ചു. ദക്ഷിണ കശ്മീരിലെ അനന്ത്നാഗിലെ പഹല്‍ഗാം മേഖലയിലാണ് അപകടം ഉണ്ടായത്. അമര്‍നാഥ് യാത്രയുടെ സുരക്ഷാ ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയവരാണ് അപകടത്തില്‍പെട്ടത്. 37 ഐടിബിബി ഉദ്യോഗസ്ഥരും രണ്ട് ജമ്മുകാശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥരടക്കം 39 ആളുകളാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ ജവാന്മാരെ ഹെലികോപ്റ്ററില്‍ ശ്രീനഗറിലെ സൈനിക […]