എറണാകുളത്ത് മലയാളിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഇതര സംസ്ഥാന തൊഴിലാളി ആത്മഹത്യ ചെയ്തു
എറണാകുളത്ത് ഭാര്യയെ കൊലപ്പെടുത്തി ഇതരസംസ്ഥാന തൊഴിലാളി ആത്മഹത്യ ചെയ്തു. പള്ളിക്കര സ്വദേശിനി ലിജ (41) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവായ ഒഡിഷ സ്വദേശി ഡിക്രു ലിജയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11.30നായിരുന്നു സംഭവം. കൊലയ്ക്ക് ശേഷം ഡിക്രു തൂങ്ങിമരിച്ചു.
എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ലിജ മരിച്ചത്. മൃതദേഹം പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവര്‍ക്ക് പന്ത്രണ്ടും പത്തും ഏഴും വയസുള്ള മൂന്നു കുട്ടികളുണ്ട്. ഏതാനും മാസമായി ഡിക്രുവുമായി പിണങ്ങി കഴിയുകയായിരുന്നു ലിജ.
13 വര്‍ഷം മുന്‍പ് കേരളത്തിലെത്തിയ ഡിക്രു ലിജിയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. സാജന് എന്നായിരുന്നു കേരളത്തില്‍ ഇയാളുടെ വിളിപ്പേര്. സ്ഥിരം മദ്യപാനിയായിരുന്ന ഇയാള്‍ ഭാര്യയുമായി വഴക്കിട്ടിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു.
Content highlights – murdered, suicide, ernakulam