സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള ബൈക്ക് റൈഡർമാർ ഒത്തുകൂടി
രാജ്യങ്ങൾ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള ബൈക്ക് റൈഡര്‍മാര്‍ ഒത്തുചേര്‍ന്നു. സംഘം യാത്ര ആരംഭിച്ചത് വാര്സനില് നിന്നാണ്.
സിംഗ്സ് മോട്ടോര്‍സൈക്കിള്‍ ക്ലബ് (എസ്എംസി), ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ റൈഡേഴ്സ് ക്ലബ് (ഐഎംആര്‍സി), പാകിസ്ഥാന് റൈഡേഴ്സ് ഗ്രൂപ്പ് (പിആര്‍ജി) എന്നിവിടങ്ങളില്‍ നിന്നുള്ള 50 ഓളം റൈഡര്‍മാരാണ് ഒത്തുകൂടിയത്. സംഗീതവും പതാകകളും ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രയില്‍ ഉപയോഗിച്ചു.
ഇത് എസ്എംസിയുടെ സ്ഥാപകനും നേതാവുമായ ഗുര്‍നാം സിങിന്റെ ആശയമാണ്. ‘ഞങ്ങൾ അയല്‍ക്കാരാണ്. ഒരേ മണ്ണില്‍ നിന്നാണ് ഞങ്ങൾ വരുന്നത്. നമ്മൾ ഈ നാട്ടിൽ ഒരുമിച്ചാണ് സഹോദരങ്ങളെ പോലെ ജീവിക്കുന്നത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇത് എത്തിക്കാനും ഞങ്ങള്‍ ആഗ്രഹിച്ചു. പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും പരിപാലിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ സമാധാനം കൈവരിക്കാന്‍ കഴിയൂ’. ഗുര്‍നാം സിങ് പറഞ്ഞു.
രണ്ട് രാജ്യങ്ങളിലെയും സ്വാതന്ത്ര്യ സമര സേനാനികള്‍ക്കായി യാത്ര സമര്‍പ്പിച്ചതായി ഗുര്‍നാം സിങ് പറഞ്ഞു. ‘ഇന്നത്തെ നിലയില്‍ എത്താന്‍ ഞങ്ങളെ സഹായിച്ചത് അവരുടെ ത്യാഗമാണ്’ അദ്ദേഹം പറഞ്ഞു. റൈഡര്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കഴിഞ്ഞ മാസം ബൈക്ക് ലൈസന്‍സ് നേടിയ 18 കാരിയായ നികിത നാട്ടുവാണ്.
Content Highlights – Bike riders, India, Pakistan, Independence Day