അമ്മയാകാൻ ഒരുങ്ങി ബിപാഷ ബസു
ബോളിവുഡ് താരം ബിപാഷ ബസുവും ഭർത്താവും നടനുമായ കരൺ സിംഗ് ഗ്രോവറും ആദ്യ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്നു. ചൊവ്വാഴ്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ബിപാഷ ഇക്കാര്യം അറിയിച്ചത്.
‘പുതിയ ഘട്ടം- നമ്മുടെ ജീവിതത്തിന്റെ പ്രിസത്തിന് പുതിയ വെളിച്ചം കൂടി വീശുന്നു. ആദ്യം ഒറ്റയായി തുടങ്ങിയ ഈ ജിവിതത്തിലേക്ക് പരസ്പരം ക്ഷണിക്കുകയും അന്ന് മുതൽ രണ്ട് പേരാവുകയും ചെയ്തു. രണ്ട് പേർക്ക് മാത്രം ഇത്രയധികം സ്നേഹം ലഭിക്കുന്നത് ശരിയല്ല, അതുകൊണ്ട് മൂന്നാമതൊരാൾ കൂടി വരുന്നു. നിങ്ങളെല്ലാവരും നൽകിയ സ്നേഹത്തിനും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി’. ബിപാഷ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.
2015ൽ പുറത്തിറങ്ങിയ എലോൺ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ബിപാഷ ബസു കരൺ സിംഗ് ഗ്രോവറിനെ പരിചയപ്പെടുന്നത്. തുടർന്ന് ബംഗാളി ആചാരപ്രകാരം 2016 ഏപ്രിലിൽ ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇരുവരും ഡേഞ്ചറസ് എന്ന വെബ് സീരീസിൽ ഒരുമിച്ച് അഭിനയിച്ചു. ധൂം 2, ജിസം, ഫിർ ഹേരാ ഫേരി, ദം മാരോ ദം, റേസ്, ഓംകാര, ബച്ച്ന ഏ ഹസീനോ, റാസ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് ബിപാഷ കൂടുതൽ അറിയപ്പെടുന്നത്. പ്രശസ്ത ടിവി താരമായ കരൺ സിംഗ് ഗ്രോവർ, ഡിൽ മിൽ ഗയേ, ഖുബൂൽ ഹേ, കിത്നി മസ്ത് ഹേ സിന്ദഗി, ദിൽ ദോസ്തി ഡാൻസ് തുടങ്ങി നിരവധി ടിവി ഷോകളുടെ ഭാഗമാണ്.
Content highlights – Bipasha basu, karan singh grover, mom to be