നഗ്ന ഫോട്ടോഷൂട്ട്; രൺവീർ സിംഗ് ചോദ്യം ചെയ്യലിന് ഹാജരായി
ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് നഗ്ന ഫോട്ടോഷൂട്ട് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച കേസില്‍ പൊലീസിന് മുന്നിൽ ഹാജരായി. സ്ത്രീകളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഒരുവിഭാഗം രംഗത്തെത്തുകയും രൺവീറിനെതിരെ മുംബൈ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് നടൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്. നടന്റെ മൊഴി രേഖപ്പടുത്തകയും ചെയ്തു.
അടുത്തിടെയാണ് താരം നഗ്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. നടനെ പിന്തുണച്ചും വിമർശിച്ചും പലരും രംഗത്തെത്തി. സംഭവത്തില്‍ ഒരു വനിതാ അഭിഭാഷകയും ഒരു ഭാരവാഹിയും പരാതി നല്‍കിയതോടെ നടനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതിനെ തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ചെമ്പൂര് പൊലീസ് സമന്‍സ് അയച്ചത്. രൺവീർ സിംഗിന് പല തവണ പൊലീസ് നോട്ടീസ് അയച്ചതിനെ തുടര്‍ന്നാണ് ഇന്ന് ഹാജരായിരിക്കുന്നത്.
നിരവധി നടീ, നടന്മാര് രണ്‍വീറിന് പിന്തുണ അറിയിച്ചിരുന്നു. രണ്‍വീര്‍ നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയത് പേപ്പര്‍ മാഗസിനുവേണ്ടിയായിരുന്നു. വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത് ഒരു ടര്‍ക്കിഷ് പരവതാനിയില്‍ കിടക്കുന്നതും ഇരിക്കുന്നതുമായുള്ള ചിത്രങ്ങളാണ്. നടൻ രണ്‍വീര്‍ സിംഗ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘ജയേഷ്ഭായി ജോര്‍ദാര്‍’ ആയിരുന്നു. ആലിയ ഭട്ടിനൊപ്പം കരൺ ജോഹറിന്റെ റോക്കി ഔർ റാണി കി പ്രേം കഹാനിയും ആണ് രൺവീർ സിങിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ. പൂജ ഹെഗ്ഡെ, ജാക്വലിൻ ഫെർണാണ്ടസ്, വരുൺ ശർമ്മ എന്നിവർക്കൊപ്പം അഭിനയിക്കുന്ന രോഹിത് ഷെട്ടിയുടെ സർക്കസാണ് അടുത്ത ചിത്രം.
Content highlights – Ranveer singh, called for questioning, photoshoot