കൊച്ചി മെട്രോയുടെ പേട്ട – എസ്.എൻ ജംഗ്ഷൻ ഉദ്ഘാടനം; പ്രധാനമന്ത്രി നിർവഹിക്കും
കൊച്ചി മെട്രോയുടെ പേട്ട – എസ്.എൻ ജംഗ്ഷൻ പാതയുടെ ഉദ്ഘാടനം വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് സിയാൽ കൺവെൻഷൻ സെന്ററിൽ വെച്ചാണ് ഉദ്ഘാടനം. ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും.
ആലുവ മുതൽ എസ്.എൻ ജംഗ്ഷൻ വരെയുള്ള യാത്രയ്ക്ക് 60 രൂപയാകും നിരക്ക്. വടക്കേക്കോട്ട, എസ്.എൻ ജംഗ്ഷൻ എന്നീ സ്റ്റേഷനുകൾ വരുന്നതോടെ ആകെയുള്ള മെട്രോ സ്റ്റേഷനുകൾ ഇരുപത്തിനാലാകും. കൊച്ചി മെട്രോ റെയിൽ പദ്ധതിയിൽ കെഎംആർഎൽ നേരിട്ട് മേൽനോട്ടവും നിർമാണവും നടത്തിയ റെയിൽ പാതയാണ് പേട്ട – എസ്.എൻ ജംഗ്ഷൻ. ആലുവ മുതൽ പേട്ട വരെയുള്ള ഡിഎംആർസിയാണ് മേൽനോട്ടം വഹിച്ചത്. പേട്ട – എസ്.എൻ ജംഗ്ഷൻ പാതയുടെ നിർമാണം ആരംഭിച്ചത് 2019 ഒക്ടോബറിലാണ്. കോവിഡ് മൂലം അടച്ചുപൂട്ടൽ ഉണ്ടായെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തന്നെ നിർമാണം പൂർത്തിയാക്കുകയായിരുന്നു. മൊത്തം നിർമാണച്ചെലവ് 432 കോടി രൂപയാണ്. സ്റ്റേഷൻ നിർമാനത്തിനു സ്ഥലം ഏറ്റെടുക്കാൻ 99 കോടി രൂപ ചെലവായി.
Content highlights – pm narendra modi, inaugurate, kochi metro