സെൻട്രൽ ജയിലിൽ മട്ടൻ ബിരിയാണി വിൽപന വീണ്ടും ആരംഭിച്ചു
കണ്ണൂർ സെൻട്രൽ ജയിലിൽ മട്ടൻ ബിരിയാണി വില്പന വീണ്ടും ആരംഭിച്ചു. ഒരു മട്ടൻ ബിരിയാണിക്ക് ഈടാക്കുന്നത് നൂറ് രൂപയാണ്. സെൻട്രൽ ജയിലിന് മുൻപിലുള്ള കൗണ്ടർ മുഖേനെയാണ് മട്ടൻ ബിരിയാണി വിൽപന. കോവിഡ് രൂക്ഷമായതിനെ തുടർന്ന് മട്ടൻ ബിരിയാണി ഉൾപ്പെടെയുളള ഭക്ഷ്യോത്പന്നങ്ങളുടെ വിൽപന നിർത്തിവെച്ചിരുന്നു. ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യം കണക്കിലെടുത്താണ് വീണ്ടം വിൽപന ആരംഭിക്കുന്നതെന്ന് ജയിൽ അധികൃതർ അറിയിച്ചു.
ജയിലിൽ നിന്നും പ്രതിദിനം നൂറോളം മട്ടൻ ബിരിയാണിയാണ് വിറ്റു പോകുന്നത്. ജയിലിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾക്ക് ആവശ്യക്കാർ കൂടുതലാണ്. സെൻട്രൽ ജയിലിലെ ചിക്കൻ ബിരിയാണിക്ക് 65 രൂപയാണ് ഈടാക്കുന്നത്. ജയിലിൽ നിന്ന് ചപ്പാത്തിയും വിൽക്കുന്നുണ്ട്. പ്രതിദിനം 25,000 ചപ്പാത്തികളാണ് സെൻട്രൽ ജയിലിൽ നിന്ന് വിറ്റഴിക്കുന്നത്.
Content highlights – mutton biriyani sale, resumed, central jail