ഹണി റോസിന്റെ പേരിൽ ക്ഷേത്രം പണിയിച്ച് തമിഴ് ആരാധകൻ; വെളിപ്പെടുത്തി താരം
ഹണി റോസിന്റെ പേരിൽ ആരാധാകൻ തനിക്കായി ക്ഷേത്രം പണിഞ്ഞുവെന്ന് വെളിപ്പെടുത്തുകയാണ് നടി. തന്റെ ആദ്യ സിനിമയായ ബോയ്ഫ്രണ്ട് മുതൽ സ്ഥിരമായി ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിക്കാറുണ്ടെന്നും ഹണി റോസ് പറഞ്ഞു. തന്റെ കടുത്ത ആരാധകനെ കുറിച്ച് ഒരു ചാനൽ ഷോയിലെ അഭിമുഖത്തിലാണ് ഹണി റോസ് വെളിപ്പെടുത്തിയത്.
ഹണി റോസിന്റെ എല്ലാ പിറന്നാളിനും വിളിച്ച് ആശംസകൾ അറിയിക്കാറുണ്ട്. ജന്മ ദിനത്തിൽ മറക്കാതെ നാട്ടുകാര്‍ക്ക് പായസം നൽകുമെന്നും ഹണി റോസ് പറഞ്ഞു. ഒരു പ്രത്യേക സ്നേഹമുള്ള മനുഷ്യനാണെന്നും പാണ്ടി എന്ന് വിളിക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടമെന്നും ഹണി റോസ് പറയുന്നു. വര്‍ഷങ്ങളായി കൂടെ നില്‍ക്കുന്നത് അത്ഭുതമാണെന്നും ഹണി റോസ് കൂട്ടിച്ചേർത്തു.
2005ല്‍ ബോയ് ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തെത്തിയ നടിയാണ് ഹണി റോസ്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വൺ ബൈ ടു, ഹോട്ടൽ കാലിഫോർണിയ, അഞ്ചു സുന്ദരികൾ, റിംഗ് മാസ്റ്റർ, ‘സർ സി.പി’ തുടങ്ങിയ ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ഹണി റോസിന്റെ കഥാപാത്രം ഏറെ ശ്രേദ്ധേയമായിരുന്നു. ‘അക്വാറിയം’ എന്ന ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റർ ആണ് താരത്തിന്റ പുതിയ ചിത്രം. നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന ‘എൻബികെ107 ‘എന്ന തെലുങ്ക് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി ഹണി റോസ് എത്തുന്നുണ്ട്.
Content highlights – Actress honey rose, fan made temple for her, revealed