‘പി ടി യുടെ ഭാര്യ പിന്നെ എഐസിസി ജനറൽ സെക്രട്ടറി ആയിരുന്നല്ലോ:’ സുധാകരനെ ട്രോളി ഫേസ്ബുക്ക് കമന്റ്

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥിയെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രാഷ്ട്രീയ പിൻബലമില്ലാത്ത സ്ഥാനാർഥിയെയാണ് എൽഡിഎഫ് നിർത്തിയത് എന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പരാമർശം. റിപ്പോർട്ടർ ചാനലിന്റെ ഓൺലൈനിൽ വന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായി. പോസ്റ്റിന് താഴെ വന്ന കമന്റാണ് ഈ വാർത്തയെ ശ്രദ്ധേയമാക്കിയത്. റിയാസ് സി എൽ എന്ന വ്യക്തി സുധാകരന്റെ പരാമർശത്തോട് പ്രതികരിച്ചത്. ‘പി ടി യുടെ ഭാര്യ പിന്നെ എഐസിസി ജനറൽ സെക്രട്ടറി ആയിരുന്നല്ലോ ‘ എന്നായിരുന്നു പ്രതികരണം.

സ്ഥാനാർഥി നിർണയം കഴിഞ്ഞതോടെ രാഷ്ട്രീയ പിൻബലത്തിന്റെ പേര് പറഞ്ഞാണ് മണ്ഡലത്തിൽ ഇടത് – ഐക്യജനാധിപത്യ മുന്നണികൾ തമ്മിൽ ഏറ്റുമുട്ടുന്നത്.
Content Highlight: Row and trolls over political background of Thrikkakara candidates