യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് ; പുതിയ രാഷ്ട്രീയ പരസ്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി മെറ്റ
രാഷ്ട്രീയം, തെരഞ്ഞെടുപ്പ്, സാമൂഹ്യ പ്രശ്നങ്ങള്‍ ഇവയുമായി ബന്ധപ്പെട്ട പരസ്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി മെറ്റ. നിയന്ത്രണം അടുത്താഴ്ച്ച യുഎസിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്. നിയന്ത്രണത്തിനു മുൻപേ ഉണ്ടായിരുന്ന പരസ്യങ്ങൾക്ക് വിലക്കുണ്ടാകില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞു നിയന്ത്രണം ഒഴിവാക്കുമെന്നും മെറ്റ അറിയിച്ചു. ഈ വിവരം കമ്പനിയുടെ ഗ്ലോബൽ പ്രസിഡന്റ് നിക്ക് ക്ലെഗാണ് അറിയിച്ചത്. ഇടക്കാല തെരഞ്ഞെടുപ്പിനായി 40ൽ അധികം സംഘങ്ങളായി നൂറ് കണക്കിന് ആളുകളാണ് പ്രവർത്തിക്കുന്നതെന്ന് മെറ്റ അറിയിച്ചു. ഇതിനുവേണ്ടി കഴിഞ്ഞ വർഷം 500 കോടി ഡോളർ ആഗോള തലത്തിൽ കമ്പനി ചെലവാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രക്രിയ, തിയതി, സമയം എന്നിവ തെറ്റായി വ്യാഖ്യാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും പരസ്യങ്ങളും കമ്പനി അനുവദിക്കില്ലെന്നും മെറ്റ അറിയിച്ചു. വോട്ട് ചെയ്യുന്നതിന് വേണ്ടി ജനങ്ങളെ പിന്തുണയ്ക്കുന്ന പരസ്യങ്ങളും തെരഞ്ഞെടുപ്പിന്റെ നിയമസാധ്യത ചോദ്യം ചെയ്യുന്ന പരസ്യങ്ങളും അനുവദിക്കില്ല. അതേസമയം, തെരഞ്ഞെടുപ്പ് സംബന്ധിച്ച പുതിയ വിവരങ്ങൾ പ്രാദേശിക തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഫേസ്ബുക്ക് വഴി പങ്കുവെക്കാൻ സാധിക്കും.
Content Highlights – US midterm elections, meta restricts political ads