അസാനി ചുഴലിക്കാറ്റ് ഒഡീഷ – ആന്ധ്ര തീരത്തേക്ക്; കേരളത്തിലും ജാഗ്രത
ബംഗാള് ഉള്ക്കടലില് രൂപപ്പെട്ട ‘അസാനി’ ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. മണിക്കൂറില് 125 കിലോമീറ്റര് വരെ വേഗതയിൽ വീശുന്ന കാറ്റ് ഒഡീഷ – ആന്ധ്ര തീരത്തേയ്ക്ക് നീങ്ങുകയാണെന്ന് കാലവസ്ഥാവകുപ്പ് അറിയിച്ചു. അതേസമയം കരയില് പ്രവേശിക്കാന് സാധ്യത കുറവാണ്. ഒഡീഷ, ആന്ധ്ര തീരത്തിനു സമാന്തരമായി കടലിലൂടെ നീങ്ങുമെന്നുമാണു കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
അസാനിയുടെ സഞ്ചാരപാത കേരളത്തെ നേരിട്ടുബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ഇന്നു കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ഒപ്പം മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് കേരളത്തില് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില് 40 കീമി വരെ വേഗതയില് കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ ചുഴലിക്കാറ്റ് കണക്കിലെടുത്തു മത്സ്യ ബന്ധനത്തിന് പോകരുതെന്നു കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Content Highlight: Asani cyclone to move parallelly to Andhra – Odisha shores. Kerala to receive intense rainfall.