സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് മാറ്റം; രണ്ട് ജില്ലകളില് ഓറഞ്ച് അലേര്ട്ട്
Posted On October 6, 2024
0
307 Views
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് മാറ്റം. മലപ്പുറം ജില്ലയില് കൂടി കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
ഇതോടെ നിലവില് ഇടുക്കി, മലപ്പുറം ജില്ലയികളിലാണ് ഓറഞ്ച് അലേർട്ട് ഉള്ളത്. ആറ് ജില്ലകളില് യെല്ലോ അലേർട്ട് തുടരും. പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്. എട്ടാം തീയതി ഇടുക്കി ജില്ലയില് ഓറഞ്ച് അലേർട്ടാണ്. ഒമ്ബതാം തീയതി പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഓറഞ്ച് അലേർട്ട് ആണ്.
Trending Now
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു; പവന് 1,09,680 രൂപ
September 30, 2026













