അതിശക്തമായ മഴയെത്തും; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്
Posted On June 8, 2024
0
441 Views
തെക്കൻ തെലങ്കാനയ്ക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെയും തെക്കൻ മഹാരാഷ്ട്ര തീരം മുതല് തെക്കൻ കേരളത്തിന് സമീപം വരെയായി നിലനില്ക്കുന്ന ന്യൂനമർദ്ദപാത്തിയുടെയും സ്വാധീനഫലമായി കേരളത്തില് ഇന്ന് പരക്കെ മഴയെന്ന് കാലാവസ്ഥാ കേന്ദ്രം.
ചില പ്രദേശങ്ങളില് അതിശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പില് പറയുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില് ഓറഞ്ച് അലർട്ടും ആലപ്പുഴയിലും എറണാംകുളം മുതല് മലപ്പുറം വരെയുള്ള ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Trending Now
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു; പവന് 1,09,680 രൂപ
September 30, 2026












