വ്യാപക മഴ, മഹാരാഷ്ട്രയില്‍ മരണസംഖ്യ ഏറുന്നു; ഡല്‍ഹിയില്‍ ഗതാഗതക്കുരുക്ക്

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നാശം വിതച്ച് കനത്ത മഴ. കഴിഞ്ഞ ദിവസമുണ്ടായ മഴക്കെടുതിയില്‍ മഹാരാഷ്ട്രയില്‍ ഏകദേശം ആറുപേർ മരിക്കുകയും 12 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
നിരവധിപേരെ കാണാനില്ലെന്നുമാണ് വിവിധ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യൻ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത് ഇന്നും കൊങ്കണ്‍ മേഖലകളിലും പൂനെ ഉള്‍പ്പെടെയുള്ള സമീപപ്രദേശങ്ങളിലും അതിശക്തമായ മഴ പെയ്യുമെന്നാണ്. അതേസമയം, ഡല്‍ഹിയിലും വെള്ളിയാഴ്ച പുലർച്ചെ കനത്ത മഴയും ഇടിമിന്നലും അനുഭവപ്പെട്ടു.
അടുത്ത രണ്ട് മണിക്കൂറിനുള്ളില്‍ ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (എൻസിആർ) മഴ കനക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.