സമയമാം രഥത്തിൽ ഡോളർ സ്വർഗ്ഗയാത്ര ചെയ്യുന്നു
ഡോളറിനും ലോകത്തെ അമേരിക്കൻ മേധാവിത്വത്തിനും അന്ത്യകൂതാശ നൽകി ട്രംപ്

ലോകത്തെ അമേരിക്കൻ മേധാവിത്വത്തിൻ്റെയും ഡോളറിൻ്റെയും ഗതി മാറ്റുന്ന റോളിലേക്കാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് ഇപ്പോള്‍ മാറിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യയും, ജനസംഖ്യയില്‍ ഏറ്റവും വലിയ രാജ്യങ്ങളായ ഇന്ത്യയും ചൈനയും അമേരിക്കയ്ക്ക് എതിരെ ഒന്നിക്കുന്ന ഒരു സാഹചര്യത്തെയാണ് ട്രംപ് ഇപ്പോള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങള്‍ക്കൊപ്പം ആഫ്രിക്കൻ രാജ്യങ്ങളും, ഇറാൻ , ഉത്തര കൊറിയ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളും ഇതിനകം തന്നെ അണിചേർന്നു കഴിഞ്ഞു. കൂടുതല്‍ രാജ്യങ്ങള്‍ വരും ദിവസങ്ങളില്‍ അമേരിക്കയ്ക്ക് എതിരെ നിലപാട് സ്വീകരിക്കുമെന്ന റിപ്പോർട്ടുകളും ഇപ്പോള്‍ പുറത്ത് വന്ന് തുടങ്ങിയിട്ടുണ്ട്. ബ്രിക്സ് കൂട്ടായ്മ ഡോളറിനെതിരെ ഒരു ബദല്‍ ശക്തിയായി മാറുമെന്നും പുതിയ കറൻസി രൂപപ്പെടുമെന്നുമാണ് അമേരിക്കൻ സാമ്ബത്തിക ശാസ്ത്രജ്ഞർ ഉള്‍പ്പെടെ ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
2006 ല്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങള്‍ ചേർന്ന് സ്ഥാപിച്ച ബ്രിക്സ് കൂട്ടായ്മയില്‍, നാല് വർഷത്തിന് ശേഷം ദക്ഷിണാഫ്രിക്കയും ചേർന്നിരുന്നു. അതിനുശേഷം കൂടുതല്‍ രാജ്യങ്ങള്‍ അംഗത്വത്തില്‍ വന്നതോടെ വികാസം പ്രാപിച്ച ഈ കൂട്ടായ്മ മൊത്തത്തിലുള്ള ജിഡിപിയുടെ കാര്യത്തില്‍ അമേരിക്ക നേതൃത്വം നല്കുന്ന ജി7 നെ ഇപ്പോള്‍ തന്നെ മറികടന്നിട്ടുണ്ട്. ആദ്യം ഉണ്ടായിരുന്നവയ്ക്ക് രാജ്യങ്ങള്‍ക്ക് പുറമെ, അർജന്റീന, ഈജിപ്റ്റ്, ഇറാൻ, എത്യോപ്യ, സൗദി അറേബ്യ, ഐക്യ അറബ് എമിറേറ്റുകള്‍ എന്നീ രാജ്യങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണ് ബ്രിക്സ് കൂട്ടായ്മ. ബ്രിക്സിൻ്റെ സംയുക്ത സമ്ബദ് വ്യവസ്ഥ 60 ട്രില്യണ്‍ ഡോളറാണെങ്കില്‍, ജി 7ൻ്റെ സമ്ബദ് വ്യവസ്ഥ 45 ട്രില്യണ്‍ ഡോളർ മാത്രമാണ്.
ട്രംപിന് ശക്തമായ മറുപടി നല്കാൻ ബ്രിക്സ് നേതാക്കളുടെ യോഗം വിളിക്കണമെന്ന് ബ്രസില്‍ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിക്സിൻ്റെ കരുത്തില്‍ കൊച്ചു ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീല്‍ പോലും അമേരിക്കയെ വെല്ലുവിളിക്കുന്നത് അസാധാരണ കാഴ്ചയായാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. “തങ്ങളുടെ ആഭ്യന്തര നയത്തെ രാഷ്ട്രീയമായി സ്വാധീനിക്കാനുള്ള നിയമവിരുദ്ധ ശ്രമമാണ് തീരുവയിലൂടെ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നത്” എന്നാണ് ബ്രസീല്‍ പ്രസിഡൻ്റ് ആരോപിച്ചിരിക്കുന്നത്. ഓഗസ്റ്റ് ആദ്യമാണ് ബ്രസീലിയൻ ഉല്‍പ്പന്നങ്ങള്‍ക്ക് 50% തീരുവ ചുമത്തിയ ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചിരുന്നത്. ഇതിന് തൊട്ടു പിന്നാലെയാണ് ഇന്ത്യയ്ക്കും 50 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ അധിക തീരുവയ്ക്ക് മറുപടിയായി അമേരിക്കയുടെ കണ്ണിലെ കരടായ ഇറാനുമായി ഇന്ത്യ കൂടുതല്‍ വ്യാപാര കരാറില്‍ ഏർപ്പെടുമെന്ന വിവരവും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.
അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ, കാനഡ, ഇറ്റലി, ജർമ്മനി, ജപ്പാൻ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ജ7 നെ സംബന്ധിച്ച്, ബ്രിക്സിൻ്റെ ഈ മുന്നേറ്റം വൻ പ്രഹരമാണ്. ആഗോള റിസർവ് കറൻസിയായ ഡോളറിനെ അട്ടിമറിക്കാൻ ബ്രിക്സ് അംഗ രാജ്യങ്ങള്‍ സംയുക്ത ശ്രമം നടത്തുന്നുവെന്ന് ആരോപിച്ച്, ട്രംപ് പ്രഖ്യാപിച്ച അധിക താരിഫ് ഭീഷണിയെ നേരത്തെ തന്നെ ബ്രിക്സ് രാജ്യങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു. ഇതോടെ പ്രകോപിതനായ ഡോണള്‍ഡ് ട്രംപ്, യുക്രെയ്ൻ – റഷ്യ യുദ്ധം മുൻ നിർത്തി ഇന്ത്യയെയും ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്.
റഷ്യയുമായുള്ള വ്യാപാരം അവസാനിപ്പിച്ചില്ലങ്കില്‍ അധിക തീരുവ ചുമത്തുമെന്ന ട്രംപിൻ്റെ ഭീഷണി ഇന്ത്യ തള്ളിക്കളഞ്ഞതോടെയാണ് 50 ശതമാനം അധിക തീരുവ ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. എന്നാല്‍, അമേരിക്കയുടെ സകല കണക്ക് കൂട്ടലുകളും തെറ്റിച്ച് ഇന്ത്യയും നിലപാട് കടുപ്പിച്ചിരിക്കുകയാണ്. റഷ്യയുമായി കൂടുതല്‍ വ്യാപാര കരാറുകളില്‍ ഒപ്പിടാനും ചൈനയുമായി സഹകരിക്കാനുമാണ് ഇന്ത്യ നീക്കം നടത്തുന്നത്. ട്രംപിൻ്റെ തിരുവ ഭീഷണിക്കിടയില്‍ തന്നെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയിലേക്ക് പറന്നതും പ്രധാനമന്ത്രി നരേന്ദ്രമോദി ഓഗസ്റ്റ് 31ന് ചൈന സന്ദർശിക്കുന്നതും മാറുന്ന ലോക ക്രമത്തിലെ പുതിയ ചുവടുവെയ്പ്പാണ്. അമേരിക്കൻ ചേരിയെ സംബന്ധിച്ച്, ഇന്ത്യയുടെ ഈ നീക്കം ആശങ്കപ്പെടുത്തുന്നതാണ്.
ശത്രു രാജ്യങ്ങളായി അറിയപ്പെടുന്ന ചൈനയും ഇന്ത്യയും തമ്മില്‍ ഒരു കാരണവശാലും സഹകരണമുണ്ടാകില്ലന്നാണ് ഇതുവരെ അമേരിക്ക ധരിച്ചു വച്ചിരുന്നത്. അവരുടെ ആ കണക്ക് കൂട്ടലാണ് ഇവിടെ പാളാൻ പോകുന്നത്. യുക്രൈയിൻ സംഘർഷത്തില്‍ വെടിനിർത്തല്‍ കരാർ റഷ്യയെ കൊണ്ട് അംഗീകരിപ്പിക്കാൻ റഷ്യൻ വ്യാപാര പങ്കാളികള്‍ക്ക് മേല്‍ അധിക തിരുവ ചുമത്താനുള്ള ട്രംപിൻ്റെ തീരുമാനം എന്തിന്റെയും നാശത്തിനു ഒരു കരണമുണ്ടാകും എന്ന പറയുന്നത് പോലെ അമേരിക്കയുടെ നാശത്തിന്റെ കാരണമാണ് ട്രംപ് എന്നാണ്പ്ര മുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ വിശേഷിപ്പിച്ചിരിക്കുന്നത്.