ബോളിവുഡ് ഗായകൻ കെ കെ അന്തരിച്ചു
ബോളിവുഡ് ഹിറ്റ് ഗാനങ്ങളിലൂടെ ആസ്വാദകരുടെ മനംകവർന്ന മലയാളി ഗായകൻ കെ കെ എന്ന കൃഷ്ണകുമാർ കുന്നത്ത് അന്തരിച്ചു. അൻപത്തി മൂന്ന് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക വിവരം
കഴിഞ്ഞ ദിവസം കൊൽക്കത്തിയിലെ നസ്റുൾ മഞ്ചിൽ നടന്ന സംഗീത പരിപാടിക്കിടെ ദേഹാസ്വാസ്ഥ്യമനുഭപ്പെട്ട കെ കെ പരിപാടി റദ്ദാക്കി താമസസ്ഥലത്തേക്ക് മടങ്ങിയിരുന്നു. എന്നാൽ അൽപ സമയത്തിനകം തന്നെ ആരോഗ്യ നില വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവിധ ഇന്ത്യൻ ഭാഷകളിലായി എഴുന്നൂറിലധികം ഗാനങ്ങൾ ആരംഭിച്ചു. മലയാളികളായ സി എസ് മേനോന്റെയും കനകവല്ലിയുടെയും മകനാണ് കെ കെ.
പൽ എന്ന ആൽബത്തിലൂടെയാണ് കെ കെ സംഗീത പ്രേമികൽക്കിടയിൽ ചർച്ചയായത്. ദേവദാസിലെ ഡോല രെ ഡോല , ഓം ശാന്തി ഓം ലെ ആംഖോം മേം തേരി തുടങ്ങിയവ കെ കെ യുടെ ചില ഹിറ്റുകൾ മാത്രമാണ്. തമിഴിൽ മിൻസാര കനവിലെ സ്ട്രോബറി കണ്ണേ എന്ന ഗാനം തെന്നിന്ത്യയിലും കെ കെ യുടെ സാന്നിധ്യം ഉറപ്പിച്ചു. ഗില്ലിയിലെ അപ്പടി പോട്, കാക്ക കാക്കയിലെ ഉയിരിൻ ഉയിരേ എന്നിവയും ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നണി ഗാനരംഗത്തെത്തുന്നതിന് മുൻപ് മൂവായിരത്തി അഞ്ഞൂറിലധികം ജിംഗിളുകൾക്ക് അദ്ദേഹം ശബ്ദം നൽകി . നിരവധി ടി വി സീരിയലുകൾക്ക് വേണ്ടിയും പാടി. അതിൽ പലതും ആ കാലങ്ങളിൽ ഹിറ്റാവുകയും ചെയ്തു. മലയാളത്തിൽ പ്രത്ഥ്വിരാജ് നായകനായെത്തിയ പുതിയമുഖത്തിലെ രഹസ്യമായി രഹസ്യമായി എന്ന പാട്ട് മലയാളത്തിലെ കെ കെയുടെ സാന്നിധ്യമറിയിച്ച് പാട്ടുകളിലൊന്നാണ്.
Content highlights: Singer KK dies at 53 after performing at Kolkata concert