ട്വിറ്റർ വാങ്ങാനുള്ള മസ്കിന്റെ നീക്കത്തിന് തിരിച്ചടി; ഇനി കൂടുതൽ വ്യവസ്ഥകൾ പാലിക്കേണ്ടി വരും
ട്വിറ്റർ വാങ്ങാനുള്ള ഇലോൺ മസ്കിന്റെ നീക്കത്തിന് തിരിച്ചടി. മസ്കുമായുള്ള ഇടപാടിനായി അനുവദിച്ച സമയപരിധി കഴിഞ്ഞുവെന്ന് ട്വിറ്റർ അറിയിച്ചു. നാൽപ്പത്തിനാല് ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങുമെന്നായിരുന്നു കരാർ. യുഎസിലെ ഹാർട് സ്കോട്ട് റോഡിനോ ആന്റിട്രസ്റ്റ് ഇംപ്രൂവ്മെന്റ് ആക്ട് പ്രകാരമുള്ള കാത്തിരിപ്പിന് വിരാമമായതോടെ ക്ലോസിങ് വ്യവസ്ഥകൾക്കനുസരിച്ച് പുതിയ ഇടപാടുകൾക്ക് സാധുതയുണ്ടെന്ന് ട്വിറ്റർ അറിയിച്ചു.
നിലവിലെ കരാറനുസരിച്ച് ഇനി മസ്കിന് ട്വിറ്റർ വാങ്ങുക അത്ര പ്രായോഗികമാവില്ല. നിലവിലെ വ്യവസ്ഥകൾക്ക് പുറത്തുള്ള ചില മാനദണ്ഡങ്ങൾ കൂടി ഇനി മസ്ക് പാലിക്കേണ്ടി വരും എന്നതാണ് വസ്തുത. കമ്പനിയിലെ മുഴുവൻ ഓഹരി ഉടമകളുടെയും അനുമതിയാണ് ഇതിലൊന്ന്. ഈ കടമ്പ മറികടക്കുക ഏറെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉളവാക്കുന്നതാണ്. വലിയ ഇടപാടുകൾ നടത്തുമ്പോൾ ഫെഡറൽ ട്രേഡ് കമ്മീഷനിലും യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് ആന്റിട്രസ്റ്റ് ഡിവിഷനിലും ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കണം. ട്വിറ്ററുമായുള്ള കരാർ അനുസരിച്ച് കരാറിൽ നിന്ന് പിൻമാറിയാൽ മസ്ക് നൂറ് കോടി രൂപ നഷ്ടപരിഹാരമായി നൽകേണ്ടി വരും.
ഇക്കഴിഞ്ഞ ഏപ്രിൽ ഇരുപത്തിയാറിനാണ് ട്വിറ്റർ ഏറ്റെടുക്കുമെന്ന മസ്കിന്റെ വാഗ്ദാനം ട്വിറ്റർ സ്വീകരിച്ചത്. ഓഹരി ഒന്നിന് 54.20 ഡോളർ എന്ന നിരക്കിൽ 44 ബില്യണിനാണ് കരാർ. ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികൾ ഏപ്രിൽ ആദ്യം മസ്ക് സ്വന്തമാക്കിയിരുന്നു. നിലവിൽ ട്വിറ്ററിന്റെ ഓഹരിയിലെ ക്ലോസിങ് മൂല്യത്തേക്കാൾ 38 ശതമാനം കൂടുതലാണ് കരാർ തുക
Content Highlight: Twitter, Twitter Takeover, Elon Musk