ആണ്‍കുഞ്ഞിന് ജന്മം നല്‍കിയില്ലെന്ന് ആരോപണം; യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദനം
ആണ്‍കുഞ്ഞിന് ജന്മം നല്‍കിയില്ലെന്ന ആരോപിച്ച് യുവതിക്ക് ഭര്‍തൃവീട്ടുകാരുടെ ക്രൂരമര്‍ദനം. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം മര്‍ദിച്ചുവെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ മഹോബിയില് രാംനഗര്‍ ജുക്കയിലാണ് സംഭവം നടന്നത്. ഭര്‍ത്താവായ നീരജ്, ഭര്‍തൃപിതാവ് കരായി എന്നിവരുള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ യുവതി പൊലീസിന് പരാതി നല്കി.
യുവതിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. യുവതിയെ അസഭ്യം പറഞ്ഞുകൊണ്ടാണ് മര്‍ദനത്തിന് ഇരയാക്കിയത്. യുവതിക്ക് രണ്ട് പെണ്‍കുഞ്ഞുങ്ങളാണ് ഉള്ളത്. ആണ്‍കുഞ്ഞിന് ജന്മം നല്‍കിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് യുവതിയെ അതിക്രൂരമായി മര്‍ദിച്ചത്.
തന്റെ സ്വകാര്യ ഭാഗങ്ങളിലടക്കം ഭര്‍തൃവീട്ടുകാര്‍ മര്‍ദിച്ചെന്ന് യുവതി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മഹോബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ക്രൂരമര്‍ദനം ഏറ്റുവാങ്ങിയ യുവതി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് മഹോബ പൊലീസ് സൂപ്രണ്ട് സുധ സിങ് അറിയിച്ചു.
Content Highlights – Girl was brutally beaten by her husband, Uttarpradesh, Mahoba police