സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു; പവന് 1,11,040 രൂപ
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 65 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിൻ്റെ വില 13,880 രൂപയും പവന് 520 രൂപ വർധിച്ച് 1,11,040 രൂപയുമായി. വിവാഹ സീസൺ അടുത്തിരിക്കെ തുടർച്ചയായുണ്ടാകുന്ന വിലക്കയറ്റം സാധാരണക്കാരെ കടുത്ത ആശങ്കയിലാഴ്ത്തുകയാണ്.
മറ്റ് കാരറ്റുകളിലെ സ്വർണവിലയിലും ഇന്ന് വർധന രേഖപ്പെടുത്തി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപ വർധിച്ച് 11,400 രൂപയിലും പവന് 91,200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപ വർധിച്ച് 8,885 രൂപയും പവന് 71,080 രൂപയുമായി. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ വർധിച്ച് 5,730 രൂപയിലും പവന് 45,840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.













