കോവിഡ് കേസുകള്‍ അരലക്ഷത്തിലേക്ക്; പ്രതിദിന രോഗികള്‍ 8,500 കടന്നു
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 8,582 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് കേസുകള്‍ അരലക്ഷത്തിലേക്ക് കടന്നു. ടെസ്റ്റ് പോസിറ്റവിറ്റി നിരക്ക് 2.71 ശതമാനമായി വര്‍ധിച്ചു. 4 പേര് മരിച്ചു.
ജനുവരിക്ക് ശേഷം ഇതാദ്യമായിട്ടാണ് പ്രതിദിന കോവിഡ് നിരക്ക് എട്ടായിരത്തിന് മുകളില്‍ എത്തുന്നത്. രാജ്യത്തെ കോവിഡ് കേസുകളില്‍ 70 ശതമാനവും കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്.
ശനിയാഴ്ച്ച മുംബൈയില്‍ മാത്രം 1,745 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുംബൈ നഗരത്തില്‍ മാത്രം രോഗികളുടെ എണ്ണം പതിനായിരം കടന്നു. ഇന്നലെ മഹാരാഷ്ട്രയില്‍ 2,922 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.
Content Highlights – Covid-19, Pandemic time, Covid cases in Indai has crossed half a lakh