കോഴിക്കോടും കണ്ണൂരും സിപിഎം ഓഫീസുകള്‍ക്ക് നേരെ ആക്രമണം; പിന്നില്‍ കോണ്‍ഗ്രസെന്ന് സിപിഎം
കോഴിക്കോടും കണ്ണൂരും സിപിഎം ഓഫീസുകള്‍ക്കു നേരെ ആക്രമണം. പേരാമ്പ്രയില്‍ സിപിഎം ഓഫീസിന് തീയിട്ടു. വാല്യക്കോട് ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസിനാണ് തീയിട്ടത്. ഇന്നലെ രാത്രിയുണ്ടായ സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. വഴിയാത്രക്കാരാണ് ഓഫീസ് കത്തുന്നത് പോലീസില്‍ അറിയിച്ചത്. പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചു.
ഓഫീസിലെ ജനലുകളും വാതിലുകളും ഫര്‍ണിച്ചറും ഫയലുകളും പൂര്‍ണ്ണമായി കത്തിനശിച്ചു. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഎം ആരോപിച്ചു. കഴിഞ്ഞ ദിവസം കുറ്റ്യാടിയിലെ സിപിഎം ഓഫീസിന് നേരെ ബോംബേറുണ്ടായിരുന്നു.
കണ്ണൂരില്‍ കക്കാട് ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. തൃശൂരില്‍ പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെ ബുധനാഴ്ച രാത്രി ആക്രമണം നടന്നിരുന്നു.
Content Highlights: CPM, Office, Attack, Vandalized, Congress