വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളില്‍ ഫയല്‍ പൂഴ്ത്തുന്നു; ഓപ്പറേഷന് ജ്യോതിയില്‍ ഗുരുതര കണ്ടെത്തലുകള്‍
വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര വീഴ്ചകള്‍. നിയമനങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഫയലുകള്‍ പൂഴ്ത്തിയതായി കണ്ടെത്തി. അധ്യാപക-അനധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ട ഫയലുകളാണ് പൂഴ്ത്തിയത്. ഓപ്പറേഷന് ജ്യോതി എന്ന പേരിലായിരുന്നു പരിശോധന.
ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എഇഒ ഓഫീസുകളിലും വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഗ്രാന്റ് അനുവദിക്കല്‍, തസ്തിക സ്ഥിരപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അഴിമതി നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉള്‍പ്പെടെ 55 ഓഫീസുകളിലാണ് ഓപ്പറേഷന് ജ്യോതി എന്ന പേരില്‍ റെയ്ഡ്
സംസ്ഥാനത്തെ 24 ഡിഇഒ ഓഫീസുകളിലും 30 എഇഒ ഓഫീസുകളിലും പരിശോധന നടന്നു. സ്വകാര്യ ട്യൂഷന് എടുത്ത ഏഴ് അധ്യാപകര്‍ക്കെതിരെ വിജിലന്‍സ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
Content Highlights: Vigilance Raid, DPI, Education Department, AEO, DEO, Operation Jyoti